ഒഴിവുകളുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യാതെ ഇടുക്കി വിദ്യാഭ്യാസ ഓഫീസ്

Saturday 23 March 2019 2:10 pm IST

ഇടുക്കി: ഹൈസ്‌കൂളുകളില്‍ അധ്യാപക ഒഴിവുകളുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യാതെ ഇടുക്കി വിദ്യാഭ്യാസ ഓഫീസ്.  റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യേഗാര്‍ഥികള്‍ നിരന്തരം കയറിയിറങ്ങിയിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടുക്കി ഡിഡി ഓഫീസിലെ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. 

നിലവില്‍ മലയാളത്തിന് ട്രാന്‍സ്ഫര്‍, പ്രമോഷന്‍ എന്നിവയെല്ലാം കഴിഞ്ഞ് ഏഴ് പോസ്റ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഉദ്യോഗാര്‍ഥികളെ അവഗണിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരേ ഉദ്യോഗാര്‍ഥികള്‍ ട്രിബ്യൂണലില്‍ കേസ് കൊടുത്തിരിക്കുകയാണ്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന സര്‍ക്കാര്‍ നിലപാടും ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.