രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു

Saturday 23 March 2019 3:16 pm IST

കായംകുളം : ആലപ്പുഴ ജില്ലയില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു. കായം കുളത്തെ വീട്ടമ്മയ്ക്കും മാവേലിക്കരയില്‍ പരീക്ഷാ ഡ്യൂട്ടിക്ക് പോയ അധ്യാപികക്കുമാണ് സൂര്യാഘാതമേറ്റത്. 

കായംകുളം പുതുപ്പള്ളി കീരിക്കാട് തെക്ക് ഹരിതം വീട്ടില്‍ പ്രഭുലചന്ദ്രന്റ ഭാര്യ രാധയ്ക്ക് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ മീന്‍ വൃത്തിയാക്കുന്നതിനിടെ വലതുകൈയിലാണ് സൂര്യാഘാതമേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമാണെന്ന് മനസിലായത്. 

പരീക്ഷ ഡ്യൂട്ടിക്ക് പോയ വെണ്‍മണി മാര്‍ത്തോമാ എച്ച്എസ്എസിലെ അധ്യാപിക മാവേലിക്കര കൊറ്റാര്‍കാവ് ചെമ്പകപ്പള്ളില്‍ ഏദന്‍വില്ലയില്‍ സുമ എബ്രഹാമിനാണ് രണ്ടാമത്തെ സൂര്യാഘാതമേറ്റയാള്‍. 

മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ പരീക്ഷാ ഡ്യൂട്ടിക്ക് പോകാനായി പകല്‍ 12.30ന് ബസിറങ്ങി സ്‌കൂള്‍ മൈതാനത്തുകൂടി നടന്നുപോകുന്നതിനിടയിലാണ് പുറത്ത് സൂര്യാതപമേറ്റത്. ശരീരം തടിച്ച്  ചുവന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്നുപേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.