ചാലക്കുടിക്ക് ആവേശമായി എ.എന്‍. രാധാകൃഷ്ണന്‍

Saturday 23 March 2019 3:37 pm IST
" എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം"

ചാലക്കുടി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്ജ്വല തുടക്കം. സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെത്തിയ രാധാകൃഷ്ണന് നൂറുകണക്കിന് പ്രവര്‍ത്തകരും എന്‍ഡിഎയിലെ സഖ്യ കക്ഷിനേതാക്കളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. 

സ്വീകരണത്തിനുശേഷം നഗരത്തില്‍ സ്ഥാനാര്‍ത്ഥി സൗഹൃദ കാല്‍നട യാത്ര നടത്തി. കുശലാന്വേഷണത്തിനും വോട്ട് അഭ്യര്‍ത്ഥനക്കുമൊടുവില്‍ വിശദമായി കാണാമെന്നു പറഞ്ഞ് ആദ്യവട്ട പ്രചാരണത്തിന്റെ ആമുഖത്തിനായി അടുത്ത പ്രദേശത്തേക്ക്. ഇതിനിടയില്‍ ചാലക്കുടി പട്ടണത്തില്‍ സ്ഥാപിച്ച കലാഭവന്‍ മണിയുടെ ഓര്‍മച്ചിത്രത്തിനുമുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് അല്‍പനേരം. 

ബിജെപി നേതാക്കളായ കെ.എ. സുരേഷ്, ഷാജുമോന്‍ വട്ടേക്കാട്, സര്‍ജു തൈക്കാവ്, സി.പി. സെബാസ്റ്റ്യന്‍, കെ. എം. സുബ്രഹ്മണ്യന്‍, കെ.യു. ദിനേശനന്‍, അഡ്വ. സജി കുറുപ്പ്, ടി.വി. പ്രജിത്, പി.എസ്. ശ്രീരാമന്‍, ബിഡിജെഎസ് നേതാക്കളായ കെ. എ. ഉണ്ണികൃഷ്ണന്‍, അനില്‍ തോട്ടവീഥി, ലത ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

അങ്കമാലി, കാഞ്ഞൂര്‍, മാള എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമാണ് രാധാകൃഷ്ണനു ലഭിച്ചത്. രാത്രി വൈകിയും വലിയ ജനക്കൂട്ടമാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനെത്തിയത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനമനസ് എന്‍ഡിഎക്കൊമൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ജനങ്ങളുടെ പ്രതികരണമെന്ന് എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.