സുരേന്ദ്രന്‍ പത്തനംതിട്ടയില്‍

Saturday 23 March 2019 4:12 pm IST

ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകും. മുന്നാംഘട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 11 പേരുടെ പട്ടികയാണ് മുന്നാംഘട്ടത്തില്‍ പുറത്തിറക്കിയത്. ദല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 

ഇതോടൊപ്പം തെലങ്കാനയിലെയും ഉത്തര്‍പ്രദേശിലെയും സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ ബിജെപി മത്സരിക്കുന്ന ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരത്ത് മിസോറം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലിലും എഎന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും മത്സരിക്കും. പിഎസ് സി മുന്‍ ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ നിന്ന് ജനവിധി തേടും.

പാലക്കാട് - സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍, കൊല്ലം - കെവി സാബു , കാസര്‍കോട് - രവീശ തന്ത്രി കുണ്ടാര്‍, കണ്ണൂര്‍ - സികെ പത്മനാഭന്‍, വടകര - വികെ സജീവന്‍, പൊന്നാനി- പ്രൊഫ വിടി രമ, കോഴിക്കോട് - കെപി പ്രകാശ് ബാബു, മലപ്പുറം - ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ . എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.