ന്യൂദല്‍ഹി: വൈസ് അഡ്മിറല്‍ കരംവീര്‍ സിങ്ങ് അടുത്ത നാവിക സേനാ മേധാവിയാകും. പ്രതിരോധവക്താവ് അറിയിച്ചതാണിത്. മെയില്‍ അഡ്മിറല്‍ സുനില്‍ ലാംബ വിരമിക്കുന്ന ഒഴിവില്‍ നിയമിതനാകുന്ന കരംവീര്‍ സിങ് ഇപ്പോള്‍ വിശാഖപട്ടണത്തെ കിഴക്കന്‍ നാവിക കമാന്‍ഡ് മേധാവിയാണ്.
ആദ്യമായിട്ടാണ് നാവിക സേനയിലെ ഹെലിക്കോപ്ടര്‍ പൈലറ്റ് നേവി മേധാവിയാകുന്നത്. 82-ല്‍ ഹെലിക്കോപ്ടര്‍ പൈലറ്റായി നാവിക സേനയില്‍ എത്തി. 36 വര്‍ഷം നീണ്ട സേവനത്തില്‍ തീരരക്ഷാ സേനയുടെ കാവല്ക്കപ്പലും മിസൈല്‍ കപ്പലും നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: