ഓച്ചിറ: പ്രായപൂര്‍ത്തിയാകാത്ത നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചതായി പോലീസ്. ബെംഗളൂരുവിലെ അന്വേഷണത്തില്‍ അവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല.
രാജസ്ഥാനിലുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് അവിടേക്ക് നടത്താനിരുന്ന അന്വേഷണമാണ് മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറു ദിവസം പിന്നിട്ടിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തത് പോലീസിനേയും പ്രതിസന്ധിയിലാക്കി.
പെണ്‍കുട്ടിയും പ്രധാനപ്രതി മുഹമ്മദ് റോഷനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും അന്വേഷണത്തെ കാര്യമായി ബാധിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഇവര്‍ക്ക് പുറത്തുനിന്നു സംരക്ഷണം ലഭിക്കുന്നതാണ് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയാന്‍ സഹായകമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: