സുമലതയ്ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു

Saturday 23 March 2019 11:00 pm IST
അന്തരിച്ച നടനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷിന്റെ ഭാര്യ സുമലതയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് ഇവിടെ സഖ്യസ്ഥാനാര്‍ത്ഥി.

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെതിരേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കാനിറങ്ങിയ സുമലതയ്ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. 

അന്തരിച്ച നടനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷിന്റെ ഭാര്യ സുമലതയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് ഇവിടെ സഖ്യസ്ഥാനാര്‍ത്ഥി.

കഴിഞ്ഞതവണ  ബിജെപി 244404 വോട്ടുകള്‍ നേടിയ മണ്ഡലമാണിത്. ഇന്നലെ മാണ്ഡ്യയിലെത്തിയ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയാണ് സുമലതയെ പിന്തുണയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത.് പിന്നീട് ന്യൂദല്‍ഹിയില്‍ പാര്‍ട്ടി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയിലും മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നു എന്നാണ് അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.