ലഖ്നൗ : അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) അടിയന്തിര യോഗം വിളിച്ചു. വര്‍ക്കിങ് കമ്മിറ്റിയുടെ അടിയന്തിര യോഗമാണ് വിളിച്ചിരിക്കുന്നത്.
കമ്മിറ്റിയിലെ 51 അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അയോധ്യ കേസ് ഒത്തു തീര്‍പ്പിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി മൂന്നംഗം മധ്യസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സമിതി യോഗം ചേരുന്നത്.
ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയില്‍ ജീവനകലാ അചാര്യന്‍ ശ്രീ സ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു എന്നിവര്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: