തിരുവല്ല : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് തിരുവല്ലയില്‍ ആവേശോജ്ജ്വല സ്വീകരണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണം നല്‍കിയത്.
ജില്ലയില്‍ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച ആരംഭിക്കും. തീപാറുന്ന മത്സരമാകും പത്തനംതിട്ടയില്‍ നടക്കാന്‍ പോകുന്നതെന്ന് കെ സുരേന്ദ്രന് അറിയിച്ചു. പത്തനംതിട്ടയുടെ ആവശ്യങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: