പാക് പ്രകോപനം: ജവാന് വീരമൃത്യു

Sunday 24 March 2019 12:57 pm IST

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ  വെടിവയിപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. തുടര്‍ച്ചയായുണ്ടായ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.

യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന് പോസ്റ്റുകള്‍ക്ക് നെരെ വെടിയുതിര്‍ത്തതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു. 

കഴിഞ്ഞ 2 ദിവസത്തിനിടെ കശ്മീര്‍ താഴ്‌വരയില്‍ എട്ട് ലഷ്‌കര്‍ ഭീകരരെയാണ്് സുരക്ഷസേന വധിച്ചത്. കഴിഞ്ഞ ദിവസം കശ്മീരിലെ ബന്ദിപ്പോരയില്‍ തീവ്രവാദികള്‍ മനുഷ്യകവചമാക്കിയ 12 വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ബന്ദിപ്പോര സ്വദേശിയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആതിഫ് മിര്‍ ആണ് കൊല്ലപ്പെട്ടത്. സുരക്ഷ സേനയുമായി ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെയാണ് ഭീകരരുടെ ക്രൂരത.

ലഷ്‌കര്‍ ഇ തൊയ്ബയിലെ രണ്ട് ഭീകരരാണ് കുട്ടിയെ ബന്ദിയാക്കിയത്. കുഞ്ഞിനെ വെറുതെ വിടണമെന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഭ്യര്‍ത്ഥിച്ചുവെങ്കിലും ഭീകരര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സുരക്ഷ സേന നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഭീകരരെയും വധിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കെതിരെ കടുത്ത ജനരോഷമാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.