തെരഞ്ഞെടുപ്പ് മോദി ഭരണത്തിന് പിന്തുണ നല്‍കാനുള്ള അവസരം: ബിജെപി

Sunday 24 March 2019 1:19 pm IST

ഉദയംപേരൂര്‍: നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ സദ്ഭരണത്തിന് അംഗീകാരവും പിന്തുണയും നല്‍കുവാനുള്ള അവസരമായി ലോക്‌സഭ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ കാണണമെന്നും അല്‍ഫോന്‍സ് കണ്ണന്താനം ലോക്‌സഭയില്‍ എത്തേണ്ടത് സദ്ഭരണത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ഉദയംപേരൂരില്‍ നടന്ന ബിജെപി- സംഘപരിവാര്‍ സംഘടനകളുടെ സമന്വയയോഗം വിലയിരുത്തി. 

ബിജെപി ഉദയംപേരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജി. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തില്‍ നടത്തേണ്ടതായ പ്രവര്‍ത്തനങ്ങളുടെ രൂപരേഖക്കും അംഗീകാരം നല്‍കി. 

ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എം.കെ. സതീശന്‍, ബിജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം സെക്രട്ടറി പി.ജി. ജയന്‍, തെരഞ്ഞെടുപ്പ് സംയോജക സമിതി കണ്‍വീനര്‍ കെ.ജി. ശ്രീകുമാര്‍, ബിഎംഎസ് തൃപ്പൂണിത്തുറ മേഖല സെക്രട്ടറി പി.വി. റജിമോന്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രവീന്ദ്രന്‍, ബിജെപി ഉദയംപേരൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. പ്രദീപ് എസ്എഎസ്എസ് സംസ്ഥാന സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, തപസ്യകലാസാഹിത്യവേദി തൃപ്പൂണിത്തുറ മേഖല സമിതിയംഗം എന്‍.ജി. വിജയന്‍, വി.വി. അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.