വിനോദ സഞ്ചാരികളെ ആക്രമിച്ചവര്‍ക്കെതിരെ കേസില്ല

Sunday 24 March 2019 1:26 pm IST

ആലുവ: കൊച്ചിയിലെത്തിയ വിനോദ സഞ്ചാരികളെ ആക്രമിച്ച ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. കേസ് രജിസ്റ്റര്‍ ചെയ്താല്‍ സാക്ഷി പറയാന്‍ കോടതിയില്‍ ഹാജരാകേണ്ടി വരുമെന്ന് പറഞ്ഞ് പോലീസ് പരാതിക്കാരെ പിന്തിരിപ്പിച്ചെന്നാണ് പരാതി.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊതു പ്രവര്‍ത്തകന്‍ ഇതുകാട്ടി പോലീസിലും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിട്ടുണ്ട്. ബുധനാഴ്ച രാത്രി എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.

മുംബൈ സ്വദേശികളായ സച്ചിന്‍, ഭാര്യ ശ്രുതി, പത്ത് മാസം പ്രായമായ മകള്‍ എന്നിവരാണ് കൊച്ചി സന്ദര്‍ശിക്കാനെത്തിയത്. കുട്ടിക്ക് കാറില്‍ വെച്ച് ഭക്ഷണം നല്‍കരുതെന്ന് ഡ്രൈവര്‍ നിര്‍ദ്ദേശിച്ചതാണ് തര്‍ക്കത്തിന് കാരണം. വിമാനത്താവളത്തില്‍ നിന്നും 500 മീറ്റര്‍ എത്തിയതോടെ വഴിയില്‍ കാര്‍ നിര്‍ത്തിയിട്ട് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.