പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും

Sunday 24 March 2019 1:32 pm IST

കൊച്ചി: മാതാ അമ്യതാനന്ദമായീ ദേവിയുടെ പിതാവും കഥകളി കലാകാരനുമായ ഇടമണ്ണേല്‍ വി.സുഗുണാനന്ദന്റെ പേരില്‍ എര്‍പ്പെടുത്തിയ കഥകളി പുരസ്‌ക്കാരം പ്രശസ്ത കഥകളി ആചാര്യനും വേഷം കലാകാരനുമായ കലാമണ്ഡലം കുട്ടന് മാതാ അമ്യതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരിയും ചലച്ചിത്രതാരം ദേവനും ചേര്‍ന്ന് സമര്‍പ്പിച്ചു. തുടര്‍ന്ന് സുഗുണാനന്ദന്‍ അനുസ്മരണ സമ്മേളനം ദേവന്‍ ഉദ്ഘാടനം ചെയ്തു. സ്വാമി പുര്‍ണ്ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. 

50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡോ.എ.കെ.സഭാപതി അദ്ധ്യക്ഷയായി. പി.കെ.സുധാകരന്‍, ഡോ.രാമാ പി.വേണു, വിശാല്‍ മര്‍വ്വഹ, അമ്പിക സുദര്‍ശന്‍, എം.ആര്‍.എസ്.മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.