സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

Sunday 24 March 2019 1:43 pm IST

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള മാര്‍ത്തോമ ചെറിയ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന കോടതി വിധി പോലീസ് നടപ്പാക്കുന്നതുവരെ കോടതിയെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാന്‍. പള്ളിയില്‍ പ്രവേശിക്കുന്നതിനും പ്രാര്‍ത്ഥന നടത്തുന്നതിനുമായി ഇന്നലെ രാവിലെ 9.30 ഓടെ മൂന്ന് വൈദികരും 10 ഓളം ഓര്‍ത്തഡോക്‌സ് വിശ്വാസികളുമായി റമ്പാന്‍ പള്ളിയിലെത്തി. 

മൂവാറ്റുപുഴ ഡിവൈഎസ്പി: ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് വന്‍സുരക്ഷയാണ് ഒരുക്കിയിരുന്നത്. പള്ളിഗെയ്റ്റുകളും പൂട്ടി, യാക്കോബായ വിശ്വാസികള്‍ പ്രാര്‍ത്ഥനായജ്ഞവുമായി പള്ളിക്കുള്ളിലുണ്ടായിരുന്നു. 

സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കോടതി വിധിയുണ്ടായിട്ടും പള്ളിയില്‍ പ്രവേശിപ്പിക്കാതെ പോലീസ് യാക്കോബായ സഭയെ സഹായിക്കുകയാണെന്നും, ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു. 

അതിനിടെ, കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതിക്രമിച്ച് കടന്നതില്‍ പ്രതിഷേധിച്ച് എല്ലാ ദേവാലയങ്ങളിലും പ്രകടനം നടത്താന്‍ യാക്കോബൈറ്റ് യൂത്ത് അസോസിയേഷന്‍ തീരുമാനിച്ചു. ഇന്ന് ഇതിന്റെ ഉദ്ഘാടനം മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ ഐസക് മാര്‍ ഒസ്താത്തിലോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് സ്ലീബാ കാട്ടുമങ്ങാട്ട് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.