വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Sunday 24 March 2019 1:48 pm IST

കോട്ടയം: ഏറ്റുമാനൂരില്‍ കാണക്കാരിയില്‍ വയോധികയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാണക്കാരി പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിന് സമീപം വാഴക്കാലായില്‍ ചിന്നമ്മ ജോസഫിന്റെ(85) മൃതദേഹമാണ് വീടിന് മുന്നിലെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ 10.30 തോടെയാണ് സംഭവം. ചിന്നമ്മയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരും മകന്‍ ബിനുവും മാത്രമാണ് വീട്ടിലുള്ളത്. സംഭവത്തില്‍ ഏറ്റുമാനൂര്‍, കുറവിലങ്ങാട് പോലീസ് മകനെ കസ്റ്റഡിയില്‍ എടുത്തു.

മൃതദേഹത്തിലെ വസ്ത്രം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തലമുടിയും പുര്‍ണമായും കത്തിയിട്ടുണ്ട്. തീ കത്തി മുഖം വികൃതമായിട്ടുണ്ട്. പുരയിടത്തിലെ വാഴയും പുല്ലും കത്തിയതായും കണ്ടെത്തി. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.