ന്യൂദല്‍ഹി : അഴിമതിയിലൂട രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന് ബിജെപി. ഭൂമി ഇടപാടുകള്‍, ആയുധ ഇടപാടുകള്‍, വിവിധ കരാറുകളിലെ അഴിമതികള്‍ എന്നിവയിലൂടെയാണ് സ്വത്തുണ്ടാക്കിയതെന്നും ബിജെപി ആരോപിച്ചു.
ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുകയെന്നും ബിജെപി നേതൃത്വം ചോദിക്കുന്നു. രാഹുല്‍ എവിടെ നിന്ന് നാമ നിര്‍ദ്ദേശ പത്രിക നല്കിയാലും സ്വത്ത് വിവരങ്ങള്‍ ബിജെപി സൂക്ഷ്മമായി പരിശോധിക്കുമെന്നും നേതൃത്വം അറിയിച്ചു.
നിലവില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡിറക്ടറേറ്റിന്റെ അന്വേഷണം നേരിടുകയാണ് രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഇതിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്വോഴാണ് രാഹുലിനെതിരെ ആരോപണം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: