എ.എന്‍. രാധാകൃഷ്ണന്‍ തീരദേശ മണ്ഡലങ്ങളില്‍ പര്യടനമാരംഭിച്ചു

Sunday 24 March 2019 3:48 pm IST

കൊടുങ്ങല്ലൂര്‍: ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍ കൈപമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ പര്യടനമാരംഭിച്ചു.രാവിലെ മാളയിലാരംഭിച്ച തിരക്കിട്ട പ്രചരണ പരിപാടികള്‍ വൈകീട്ട് കൊടുങ്ങല്ലൂരിലാണ് സമാപിച്ചത്.

കൈപമംഗലം മണ്ഡലത്തിലെ ചെന്ത്രാപ്പിന്നി സെന്ററിലെത്തിയ എഎന്‍ആറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമുള്‍പ്പെടെ നിരവധിയാളുകള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചരണത്തിനിറങ്ങി. വൈകീട്ട് 5ന് ആരംഭിച്ച പ്രചരണം കാളമുറി, മൂന്നുപീടിക എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് ഏഴുമണിയോടെ സമാപിച്ചു. കടകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തിയത്.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൈപമംഗലത്തെ സ്ഥാനാര്‍ത്ഥിയായിരുന്നു എ.എന്‍.രാധാകൃഷ്ണന് മണ്ഡലത്തിലെ വോട്ടര്‍മാരോട് പരിചയം പുതുക്കല്‍ കൂടിയായി സന്ദര്‍ശനം മാറി. ബിജെപി നേതാക്കളായ മണ്ഡലം പ്രസിഡന്റ് പി.എസ്.അനില്‍കുമാര്‍, സി.കെ.പുരുഷോത്തമന്‍, ജ്യോതിബാസ്, ശെല്‍വന്‍ മണക്കാട്ടുപടി, ബിഡിജെഎസ് ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, ഹരിശങ്കര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. കൈപമംഗലത്തെ പര്യടനത്തിനു ശേഷം കൊടുങ്ങല്ലൂര്‍ നഗരത്തിലാണ് പര്യടനമുണ്ടായത്.

പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ട് നിരവധി പ്രാവശ്യം കൊടുങ്ങല്ലൂരിലെത്തിയിട്ടുള്ള എഎന്‍ആര്‍ ഈ നാട്ടുകാര്‍ക്ക് സുപരിചിതനാണ്. നഗരത്തിലെ കടകള്‍ കയറിയുള്ള പ്രചരണത്തിനാണ് ഇന്നലെ തുടക്കമിട്ടത്. ബിജെപി മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍, കെ.എ. സുനില്‍ കുമാര്‍, കെ.യു.പ്രേംജി, ബിഡിജെഎസ് നേതാക്കളായ പി.കെ.രവീന്ദ്രന്‍,ദിനില്‍ മാധവ്, കെ.ഡി.വിക്രമാദിത്യന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പര്യടനത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.