പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം

Sunday 24 March 2019 3:53 pm IST

തൃശൂര്‍: ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിനുള്ളിലെ പ്ലാസ്റ്റിക് കമ്പനി തീപിടിച്ചു. തൃശ്ശൂര്‍ കിഴക്കേകോട്ട ചിറയത്ത് ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള പോപ്പുലര്‍ പ്ലാസ്റ്റിക്‌സ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. കമ്പനിക്കുള്ളിലെ പ്ലാന്റ് പൂര്‍ണമായും കത്തിനശിച്ചു. 20 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. 

ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. കമ്പനിക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്ത് താമസിക്കുന്ന തൊഴിലാളികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു കമ്പനിയുടെ പ്ലാന്റിന് സമീപത്ത് നിന്ന് മറ്റുള്ള സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ തൊഴിലാളികള്‍ക്കായി. തൃശ്ശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ഷോര്‍ട്ട് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.