വ്യാജ ഇമെയില്‍ വഴി പണം തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍

Sunday 24 March 2019 4:22 pm IST

ഗുരുവായൂര്‍: വ്യവസായിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു വ്യാജ ഇമെയില്‍ വഴി  പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ത്രിപുര സ്വദേശി വിക്രം സിന്‍ഹയെയാണ് (വിക്കി 30) ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആറാമത്തെയാളാണ്  വിക്കി. 

നൈജീരിയക്കാരായ നാല് പേരെയും, ഒരു അസം സ്വദേശിയേയും നേരത്തേ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.  ചാവക്കാട് സ്വദേശി കെ.എന്‍. ശശിയുടെ അക്കൗണ്ടിലുള്ള പണമാണ് നഷ്ടപ്പെട്ടിരുന്നത്. അക്കൗണ്ട് ഉടമയുടെ ഇമെയില്‍ എന്ന് തോന്നിക്കുന്ന ഐഡി ഉണ്ടാക്കി അത് വഴി ബാങ്കിലേക്ക് സന്ദേശം അയച്ച് പണം തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. 21.8 ലക്ഷം രൂപയാണ് വ്യവസായിയുടെ അക്കൗണ്ടില്‍ നിന്ന് മാറ്റിയത്. വിവിധ അക്കൗണ്ടുകളിലെത്തിയ പണം എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയും ചെയ്തു. 

നേരത്തെ പിടിയിലായ നൈജീരിയന്‍ സ്വദേശികള്‍ക്ക് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു കൊടുത്തിരുന്നത് ഇപ്പോള്‍ പിടിയിലായ വിക്കിയാണ്.  ഗുരുവായൂര്‍ ടെമ്പിള്‍ സിഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.