വോട്ടിനൊരു വൃക്ഷത്തൈ

Sunday 24 March 2019 5:10 pm IST

ആലപ്പുഴ : പ്രകൃതി സംരക്ഷണത്തിന്റെയും ഹരിതചട്ടത്തിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്  'കാസ്റ്റ് യുവര്‍ വോട്ട്, പ്ലാന്റ് എ ട്രീ' ആശയവുമായി കലക്ടര്‍ എസ് സുഹാസ്. മാതൃക പോളിങ് ബൂത്തില്‍ വോട്ട് എല്ലാ വോട്ടര്‍മാരും വോട്ടുചെയ്തശേഷം വീട്ടിലെത്തി ഒരു വൃക്ഷത്തൈ നട്ടുപരിപാലിക്കണമെന്നതാണ് പദ്ധതി. രാഷ്ട്രപതിയുടെ 'നാരീശക്തി പുരസ്‌കാരം' നേടിയ ദേവകിയമ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു ആശയം. 

 വോട്ട് ചെയ്തതിന്റെ തെളിവായി മരം കാണിക്കാനാകും.  16,61,796 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. അതില്‍ 20 ശതമാനം ആളുകള്‍ വൃക്ഷത്തൈ വെച്ചാല്‍ 3,32,359 വൃക്ഷത്തൈകളുണ്ടാകും. ഇതില്‍ 20  ശതമാനം വളര്‍ന്നാലും നമുക്ക് അടുത്ത തെരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും തണലേകാന്‍ 66,471 വൃക്ഷങ്ങളുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു. 

ചന്തകളിലും പൊതു സ്ഥലങ്ങളിലും കലക്ടര്‍ വിവിപാറ്റ് മെഷീന്‍ പരിചയപ്പെടുത്തി. വിവിധ പ്രായ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.