രണ്ട് പേര്‍ക്ക് സൂര്യാഘാതം

Sunday 24 March 2019 5:18 pm IST

മാവേലിക്കര: തഴക്കര പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് മുതുകുളം സ്വദേശിനി എം.എസ്.  ഗീതയ്ക്ക് സൂര്യാതപമേറ്റു. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ ജോലിയ്ക്കായി വരുമ്പോള്‍ ഇടതുകൈയിലാണ് പൊള്ളലേറ്റത്.

മാവേലിക്കരയില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാരന്  സൂര്യാഘാതമേറ്റു. സംഘര്‍ഷം നിലനില്‍ക്കുന്ന കട്ടച്ചിറ പള്ളിയില്‍  ഡ്യൂട്ടിയിലുള്ള ആലപ്പുഴ എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അഗിന് (29 ) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് കൈയ്ക്ക് പൊള്ളലേറ്റത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.