മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്: കുമ്മനം

Sunday 24 March 2019 7:34 pm IST
എല്ലാ വീട്ടിലും ശൗചാലയം, സൗജന്യ വൈദ്യുതി, പ്രസവാവധി 6 മാസമാക്കിയത്, ബേട്ടീ ബചാവോ ബേട്ടീ പഠാവോ, സ്റ്റാന്‍ഡ് അപ് ഇന്ത്യാ, അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇ എസ് ഐ പരിധിയില്‍ കൊണ്ടു വന്നത് തുടങ്ങിയ പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്.

തിരുവനന്തപുരം: രാജ്യ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടേതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍.

അടുപ്പില്‍ നിന്നുള്ള പുക ഏറ്റ് ലക്ഷക്കണക്കിന് സ്ത്രീകളാണ് രാജ്യത്ത് പ്രതിവര്‍ഷം മരിച്ചു കൊണ്ടിരുന്നത്. സൗജന്യമായി ഗ്യാസ് കിട്ടിയതോടെ കോടിക്കണക്കിന് അമ്മമാരാണ് ഇതില്‍ നിന്ന് രക്ഷപെട്ടത്. എല്ലാ വീട്ടിലും ശൗചാലയം, സൗജന്യ വൈദ്യുതി, പ്രസവാവധി 6 മാസമാക്കിയത്, ബേട്ടീ ബചാവോ ബേട്ടീ പഠാവോ, സ്റ്റാന്‍ഡ് അപ് ഇന്ത്യാ, അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇ എസ് ഐ പരിധിയില്‍ കൊണ്ടു വന്നത് തുടങ്ങിയ പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്.

മോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നത് ഈ സ്ത്രീശക്തിയുടെ വിജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംഘടിപ്പിച്ച ഗാര്‍ഹിക തൊഴിലാളികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് തങ്കച്ചി പാലോട് അധ്യക്ഷം വഹിച്ചു. ബിഎംഎസ്് നേതാക്കളായ സി ജ്യോതീഷ്‌കുമാര്‍, കെ ജയകുമാര്‍,  ബി കുഞ്ഞുമോന്‍, കെ വിജയകുമാര്‍, വി രാജേഷ്്, എം സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ ആറ്റുകാല്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് കുമനത്തിന്റെ ഞായറാഴ്ചത്തെ പര്യടനം തുടങ്ങിയത്. തിരുവനന്തപുരംചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടി, വട്ടിയൂര്‍ക്കാവ് മണ്ഡലം മഹിളാ പ്രവര്‍ത്തക യോഗം, ബാലരാമപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ റോഡ് ഷോ എന്നീ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.