സുരേന്ദ്രന് ഉജ്ജ്വല സ്വീകരണം

Sunday 24 March 2019 11:35 pm IST
പന്ത്രണ്ടു മണിയോടെ കേരള എക്‌സ്പ്രസില്‍ സുരേന്ദ്രന്‍ എത്തിയതോടെ ആവേശം അണപൊട്ടി. ട്രെയിനില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ജനങ്ങള്‍ സുരേന്ദ്രനെ പൊതിഞ്ഞു. കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്കും ലഭിക്കാത്ത അത്യപൂര്‍വ നിമിഷങ്ങള്‍ക്കാണ് തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പരിസരം ഇന്നലെ സാക്ഷ്യംവഹിച്ചത്. ഏറെ പണിപ്പെട്ടാണ് ജനങ്ങള്‍ക്കിടയിലൂടെ അദ്ദേഹം പുറത്ത് കടന്നത്.

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാനെത്തിയ ജനസഞ്ചയത്തെ അഭിവാദ്യം ചെയ്ത് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍

തിരുവല്ല: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ശബരിമല പ്രക്ഷോഭ നായകനുമായ കെ. സുരേന്ദ്രന് ആവേശോജ്ജ്വല സ്വീകരണം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം മണ്ഡലത്തിലേക്ക് എത്തിയ സുരേന്ദ്രനെ സ്വീകരിക്കാന്‍ രാവിലെ ഒന്‍പതു മണി മുതല്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് സ്ത്രീകളടക്കമുള്ളവര്‍ ഒഴുകിയെത്തി. പതിനൊന്നു മണിയോടെ റെയില്‍വേ സ്റ്റേഷന്റെ ഇരു പ്ലാറ്റ്‌ഫോമുകളും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ബിജെപി, ബിഡിജെഎസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പുറമെ ധാരാളം അയ്യപ്പഭക്തരും സുരേന്ദ്രനെ കാത്തുനിന്നു. 

പന്ത്രണ്ടു മണിയോടെ കേരള എക്‌സ്പ്രസില്‍  സുരേന്ദ്രന്‍ എത്തിയതോടെ ആവേശം അണപൊട്ടി. ട്രെയിനില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ജനങ്ങള്‍ സുരേന്ദ്രനെ പൊതിഞ്ഞു. കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്കും ലഭിക്കാത്ത അത്യപൂര്‍വ നിമിഷങ്ങള്‍ക്കാണ് തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പരിസരം ഇന്നലെ സാക്ഷ്യംവഹിച്ചത്. ഏറെ പണിപ്പെട്ടാണ് ജനങ്ങള്‍ക്കിടയിലൂടെ അദ്ദേഹം പുറത്ത് കടന്നത്. 

വാദ്യമേളങ്ങളുടെയും അമ്മന്‍കുടങ്ങളുടെയും അകമ്പടിയോടെ, തുറന്ന വാഹനത്തില്‍ ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക്. അകമ്പടിയായി നൂറുകണക്കിന് വാഹനങ്ങളും അണിനിരന്നു. പിന്നീട് തിരുവല്ല നഗരത്തെ ഇളക്കിമറിച്ച റോഡ്‌ഷോ. എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ സ്വീകരിക്കാന്‍ ഒഴുകിയെത്തിയ ജനസാഗരം സുരേന്ദ്രനുള്ള ജനപിന്തുണയുടെ നേര്‍ക്കാഴ്ചയായി. 

ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ജി. രാമന്‍നായര്‍, പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ടി.ആര്‍. അജിത്കുമാര്‍, ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, പിഎസ്പി സംസ്ഥാന ചെയര്‍മാന്‍ കെ.കെ. പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ബിജെപി സംസ്ഥാന സമിതിയംഗം കെ.ആര്‍. പ്രതാപചന്ദ്ര വര്‍മ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.