ചെന്നൈ: ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിച്ച ടേണ്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഹര്ഭജന് സിങ്ങ്. ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമല്ലാത്ത പിച്ചാണ് ചെപ്പോക്കില്‍ ഒരുക്കിയത്. എന്നാല്‍ നിലവാരം പുലര്‍ത്തിയെന്നും ഹര്ഭജന് പറഞ്ഞു.
ബാറ്റ്സ്മാന്മാര് റണ്‍സ് കണ്ടെത്തിയാല്‍ പ്രശ്നമില്ല, ബൗളര്‍മാര്‍ക്ക് അനുകൂലമെങ്കില്‍ എങ്ങനെ മോശം പിച്ചാകുമെന്നും ഹര്ഭജന് ചോദിച്ചു. സീസണ് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ടീമിനായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചു. പരിചയസമ്പത്താണ് തന്റെ സമ്പാദ്യമെന്നും ഹര്ഭജന് പറഞ്ഞു.
അതേസമയം, പിച്ച് നിലവാരമില്ലാത്തതായിരുന്നെന്ന് ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണിയും ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും മത്സരശേഷം ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: