നാടകശാല സദ്യക്കുള്ള കുട്ടകളുടെ നിര്‍മാണം തുടങ്ങി

Monday 25 March 2019 9:37 am IST
പതിറ്റാണ്ടുകളായി നാടക ശാല സദ്യക്കുളള കുട്ടകള്‍ നിര്‍മിക്കുന്നത്‌ തങ്കമ്മ (89) യും സഹോദരന്‍ വേലായുധ (85) നുമാണ്‌.

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ ഒമ്പതാം ഉത്സവത്തിനു നടക്കുന്ന ചരിത്രപ്രസിദ്ധമായ നാടകശാല സദ്യക്കുള്ള കുട്ടകളുടെ നിര്‍മാണം തുടങ്ങി. പരമ്പരാഗത രീതിയില്‍ കരുമാടിയിലെ ആഞ്ഞിലിക്കാവ്‌ കുടുംബത്തിലെ അംഗങ്ങളാണ് നാടക ശാല സദ്യക്കുള്ള കുട്ട നിര്‍മിക്കുന്നത്.

രാജഭരണ കാലം മുതല്‍ ഇതിനുള്ള അവകാശം നല്‍കിയിരിക്കുന്നത്‌ ഈ കുടുംബത്തിനാണ്‌. പതിറ്റാണ്ടുകളായി നാടക ശാല സദ്യക്കുളള കുട്ടകള്‍ നിര്‍മിക്കുന്നത്‌ തങ്കമ്മ (89) യും സഹോദരന്‍ വേലായുധ (85) നുമാണ്‌. കുന്നുമ്മയില്‍ നിന്നാണ്‌ ഇതിനാവശ്യമായ ഈറല്‍ എത്തിക്കുന്നത്‌. പ്രായത്തിന്റെ അവശത മറന്നും ഇരുവരും ചേര്‍ന്ന്‌ നിര്‍മിക്കുന്ന ചെറുതും വലുതുമായ 15 കുട്ടകളാണ്‌ നാടകശാല സദ്യക്കായി ഉപയോഗിക്കുന്നത്‌. 

എട്ടാം ഉത്സവദിവസം വൈകിട്ടാണ്‌ ഈ കുട്ടകള്‍ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെത്തിക്കുന്നത്‌. ക്ഷേത്രത്തിലെ രണ്ടാംഉത്സവ ദിനമായ ഇന്നലെ മുതല്‍ ആഞ്ഞിലിക്കാവ്‌ കുടുംബത്തില്‍ കുട്ട നിര്‍മാണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.