കൊച്ചി: പ്രവര്‍ത്തകരുടെ സ്നേഹം ഏറ്റുവാങ്ങി, മതമേലധ്യക്ഷരുടെ ആശീര്‍വാദം സ്വീകരിച്ച് എറണാകുളം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും ആവേശവും പകര്‍ന്നാണ് ആദ്യ ഘട്ട പ്രചാരണം.
മണ്ഡലം കണ്വെന്ഷന് ശേഷമേ പര്യടനം ഊര്ജിതമാകൂവെങ്കിലും കണ്ണന്താനം പ്രചാരണം തുടങ്ങി. രാവിലെ തേവര സേക്രഡ് ഹാര്‍ട്ട് മൊണസ്ട്രിയിലെത്തിയാണ് ഞായറാഴ്ചത്തെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മോദി സര്‍ക്കാരിന്റെ വികസന തുടര്‍ച്ചയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചും സാമ്പത്തിക വികസന സൂചികയില്‍ കൈവരിച്ച നേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് പ്രചാരണം. കാക്കനാട് മൗണ്ട് സെന്റ് തോമസ് സീറോ മലബാര്‍ സഭ ആസ്ഥാന കാര്യലയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. പിന്നീട് നഗരത്തിലെ ചില സ്ഥാപനങ്ങളിലും തേവര മാര്‍ക്കറ്റിലുമെത്തി സ്ഥാനാര്‍ഥി വോട്ടര്‍മാരോട് പരിചയം പുതുക്കി. കലൂര്‍ സെന്റ് ആന്റണീസ് പള്ളിയും അദ്ദേഹം സന്ദര്‍ശിച്ചു. വരാപ്പുഴ അതിരൂപതാ മെത്രാന് റവ.ഡോ.ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന് സന്ദര്‍ശിച്ച് മെത്രാന്റെ അനുഗ്രഹം വാങ്ങി. ഫോര്‍ട്ടുകൊച്ചി അരമനയില്‍ കൊച്ചി ബിഷപ്പ് ഡോ: ജോസഫ് കരായിലിന് കണ്ട് പിന്തുണ തേടി.
തീരദേശമേഖലയിലെ മത്സ്യതൊഴിലാളി സമൂഹിക വികസന ലക്ഷ്യവുമായുള്ള ഫിഷറീസ് മന്ത്രാലയ പ്രഖ്യാപനം, ടുറിസം വികസന പദ്ധതി കളിലൂടെയുള്ള കൊച്ചിയുടെ വികസനം തുടങ്ങി വിവിധ വിഷയ ചര്‍ച്ച ചെയ്തു.എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ രാജസ്ഥാനി സമൂഹങ്ങളുടെ ഹോളി ആഘോഷത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് കൊച്ചി തിരുമല ദേവസ്വം ഓഫീസ് സന്ദര്‍ശിക്കുകയും തൊട്ടടുത്തുള്ള ജിഎസ്ബി സമുദായത്തിന്റെ വെങ്കിടേശ്വര സേവാ സമിതി ഭാരവാഹികളായ വിജയകുമാര്‍ കമ്മത്തിനെയും ആനന്ദ് ജീയെയും സന്ദര്‍ശിച്ചു. കണ്ണമാലി ചെറിയ കടവ്് സെന്റ് ജോസഫ് ചര്‍ച്ച് സന്ദര്‍ശിക്കുകയും അവിടെ നേര്‍ച്ചസദ്യയിലും പങ്കെടുത്തു. മട്ടാഞ്ചേരി അജന്താ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഛത്രപതി ശിവജി വായനശാല സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ നേതൃയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വൈകിട്ട് മാതാ അമൃതാനന്ദമയീ മഠത്തിലും കണ്ണന്താനം സന്ദര്‍ശനം നടത്തി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും പ്രധാന വ്യക്തികളുടെ വീടുകളിലും ടൗണുകളിലും സന്ദര്‍ശനത്തിന് എത്തിയ സ്ഥാനാര്‍ഥിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.
ബിജെപി സംസ്ഥാന വക്താവ് അഡ്വ: ബി.ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ: കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ബിജെപി മീഡിയാ സെല്‍ ജില്ലാ കണ്‍വീനര്‍ കെ. വിശ്വനാഥന് ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാല്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ ഷിബു ആന്റണി, ജില്ലാ പ്രസിഡന്റ് എന്‍.എല്‍. ജെയിംസ്, ബിജെപി തൃക്കാക്കര മണ്ഡലം ജനറല്‍ സെകട്ടറി സി. നന്ദകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാലന് കൊമ്പനായി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: