പഴയങ്ങാടി: രാജ്യ നയതന്ത്രജ്ജനും നല്ല ഭരണാധികാരിയുമായ ആളെ ലോകം മുഴുവന്‍ ആദരിക്കും. എന്ന് എന്‍ഡിഎ കാസര്‍ഗോഡ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി രവിശ തന്ത്രി കുണ്ടാര്‍. എരിപുരത്ത് വെച്ച് നടന്ന എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനില്‍ സ്വികരണത്തില്‍ സംസാരിക്കുന്നയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും സിപിഎമ്മും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാജയഭീതി കാരണം മണ്ഡലം പോലും കണ്ടു പിടിക്കാനാവാതെ ജോക്കറെ പോലെ കറങ്ങി നടക്കുന്ന രാഹുല്‍ ഗാന്ധിയും, വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് അധികാരം നിലനിര്‍ത്താന്‍ പിണറായി വിജയന് കാണിക്കുന്ന രാഷ്ട്രീയ കുതന്ത്രവും ഇടതുപക്ഷത്തിന്റെ ഉന്മൂലനമാണ് ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഭവിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: