രണാങ്കണത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടുന്നു : അഡ്വ.കെ.ശ്രീകാന്ത്

Monday 25 March 2019 12:40 pm IST
" എന്‍ഡിഎ കല്ല്യശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു"

പഴയങ്ങാടി: രാഹുല്‍ഗാന്ധി പരാജയഭീതിപൂണ്ട് യുദ്ധക്കളത്തില്‍ നിന്ന് പാലായനം ചെയ്യുന്നു എന്ന് അഡ്വ: കെ. ശ്രീകാന്ത്. നരേന്ദ്രമോദിയുടെ കിഴില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വെളറി പിടിച്ച രാഹുല്‍ ഗാന്ധി അമേഠിയിലെ പരാജയം മണത്ത് അവിടെ നിന്ന് സുരക്ഷിതമായ സ്ഥലം നോക്കി പരക്കം പായുകയുമാണ് ചെയ്യന്നത് എന്നും അദ്ദേഹം പരിഹസിച്ചു. 

എന്‍ഡിഎ കല്ല്യാശ്ശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എരിപുരത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിപ്പിടിക്കാനും, ഇന്ത്യയുടെ യശസ് അകത്തും പുറത്തും ഉയര്‍ത്തിപ്പിടിക്കാനും അഹോരാത്രം പ്രയത്‌നിക്കുന്ന പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഇന്ത്യയെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ മോദിവീണ്ടും അധികാരത്തില്‍ എത്തണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

വിടില്ലാത്തവര്‍ക്ക് വിട്, സൗജന്യ ഗ്യാസ് കണക്ഷന്‍, തൊഴിലുറപ്പ് തൊഴിലാളികളുടെ വേദന വര്‍ദ്ധനവ്, ആയുഷ്മാന്‍ ചികില്‍സ പദ്ധതി, മുദ്ര ലോണ്‍, സ്റ്റാര്‍ട്ട്അപ്പ് പദ്ധതി, കര്‍ഷക തൊഴിലാളികള്‍ക്ക് വാര്‍ഷിക ധനസഹായം തുടങ്ങിയവ ജനകിയ പദ്ധതികളായി ജനങ്ങള്‍ അംഗികരിച്ചുവെന്നും കണ്‍വെന്‍ഷന്‍ അംഗികരിച്ചു. മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ കെ.സജീവന്‍, ശങ്കരന്‍ നമ്പൂതിരി, ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, പ്രഭാകരന്‍ മാങ്ങാട്, ബിജെപി ജില്ലാ സി ക്രട്ടറി ശോഭനകുമാരി, കെ.രാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.