ന്യൂദല്‍ഹി: മിനിമം വരുമാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വരുമാനം ഉറപ്പാക്കുമെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു കുടുംബത്തിന് പ്രതിമാസം മിനിമം 6000 മുതല്‍ 12000 രൂപ വരെ വരുമാനം ഉറപ്പാക്കും. ഇതിനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും അഞ്ച് കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും രാഹുല്‍ അവകാശപ്പെട്ടു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഒഴിഞ്ഞുമാറി. മല്‍സരിക്കുന്ന രണ്ടാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരം ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: