ബാഗോസ്: സിറിയയിലെ ടണലില്‍ കഴിഞ്ഞിരുന്ന ഐഎസ് ഭീകരര്‍ അമേരിക്കന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഐഎസിന്റെ അവസാന താവളവും വീണതിന് പിന്നാലേയാണ് കീഴടങ്ങല്‍.
ജനുവരി ഒമ്പത് മുതല്‍ ഏകദേശം 66000പേര് ഐഎസ് താവളം ഉപേക്ഷിച്ചതായി സിറിയന്‍ ഡെമോക്രാറ്റിക് സേന അറിയിച്ചു. ഇതില്‍ 5000 പേര് ജിഹാദി പോരാളികളും 24000ഓളം അവരുടെ കുടുംബാഗങ്ങളും 37000 പേര് സാധാരണ പൗരന്മാരുമാണ്.
നീണ്ട അഞ്ച് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ സിറിയയില്‍ നിന്ന് മുഴുവന്‍ ഐഎസ് ഭീകരരേയും തുരത്തിയതായി സിറിയന്‍ ഡെമോക്രാറ്റിക് സേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലേ ഐഎസ് താവളത്തില്‍ ഇനിയും ഒളിച്ചിരിക്കുന്നവരോട് കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: