പാരാലിംപിക് മെഡല്‍ ജേതാവ് ദീപ മാലിക് ബിജെപിയില്‍

Monday 25 March 2019 4:52 pm IST
ബ്രസീലില്‍ നടന്ന പാരാലിംപിക്‌സില്‍ ദീപ വെള്ളി മെഡല്‍ നേടിയിരുന്നു. പാരാലിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമായിരുന്നു ദീപ.

ന്യൂദല്‍ഹി: പാരാലിംപിക് മെഡല്‍ ജേതാവ് ദീപ മാലിക്, ഐഎന്‍എല്‍ഡി (ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍) എംഎല്‍എ കെഹാര്‍ സിങ് റാവത്ത്,  ഝാര്‍ഖണ്ഡിലെ ആര്‍ജെഡി അധ്യക്ഷ അന്നപൂര്‍ണ ദേവി എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു.

ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍നിന്ന് ഇവര്‍ അംഗത്വം സ്വീകരിച്ചു. ഹരിയാന സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാല, ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

പാരാലിംപിക് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. സ്ത്രീശാക്തീകരണത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തികള്‍ മഹത്തരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട വകുപ്പുകളില്‍ അദ്ദേഹം വനിതകളെ നിയോഗിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയും പ്രത്യേക താത്പര്യത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നു, ദീപ പ്രശംസിച്ചു. രാജ്യത്തെ മുഴുവനാളുകള്‍ക്കും ദീപ പ്രചോദനമാണെന്നും തീരുമാനം ബിജെപിയെ ശക്തിപ്പെടുത്തുമെന്നും ജനറല്‍ സെക്രട്ടറി അനില്‍ ജയ്ന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.