ക്വാലാലംപൂര്‍: ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ചെറുപോര്വിമാനം തേജസ്, മലേഷ്യയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ലങ്കാവി അന്താരാഷ്ട്ര മാരിടൈം ആന്‍ഡ് എയ്റോസ്പേസ് പ്രദര്‍ശനത്തില്‍ തേജസ് ലോക ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. മലേഷ്യന്‍ സര്‍ക്കാര്‍ തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ സ്വന്തമാക്കിയേക്കും എന്ന വാര്‍ത്തയും പുറത്തുവരുന്നു.
രണ്ട് വിമാനങ്ങളാണ് പ്രദര്‍ശനത്തിനെത്തിച്ചിട്ടുള്ളത്. വിമാനത്തിന്റെ സവിശേഷതകള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ 50 പേരുടെ വിദഗ്ധ സംഘവുമെത്തി. പ്രദര്‍ശനം ഇന്ന് ആരംഭിക്കും.
ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിര്‍മിച്ച ജെഎഫ്- 17, ദക്ഷിണ കൊറിയയുടെ എഫ്/എ-50 എന്നീ വിമാനങ്ങള്‍ക്കൊപ്പം തേജസും മലേഷ്യ വാങ്ങാനിടയുള്ളവയുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തേജസിനോടാണ് പ്രിയമേറെയെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തവണത്തെ എല്ഐഎംഎ പ്രദര്‍ശനത്തിന് 350 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: