തിരുവനന്തപുരം: കുമ്മനം രാജശേഖരന് വിജയാശംസ നേര്‍ന്ന് നടന് മോഹന്‍ ലാല്‍. മണ്ഡലത്തിലെ പ്രധാന വ്യക്തികളെ നമ്പര്‍ക്കം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് മോഹന്‍ ലാലിനെ കുമ്മനം കണ്ടത്.പ്രചരണ പ്രവര്‍ത്തനങ്ങള്‍ മോഹന്‍ലാല്‍ ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു.
പത്മവിഭൂഷന് കിട്ടയതിന് മോഹന്‍ലാലിനെ കുമ്മനം ഷാള്‍ അണിയിച്ച് അനുമോദിച്ചു. കുമ്മനത്തിന് പിന്തുണയുമായി സംവിധായകന് പ്രിയദര്ശന് ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചോദിച്ചറിഞ്ഞ പ്രിയന് അരമണിക്കൂറിലേറെ അവിടെ ചെലവഴിച്ചു.
അടിമലത്തുറയില്‍ ചിത്രീകരണം നടക്കുന്ന കുഞ്ഞാലി മരയ്ക്കാറുടെ സെറ്റില്‍ നിന്നാണ് പ്രിയന് എത്തിയത്. പ്രിയദര്‍ശനാണ് മരയ്ക്കാരുടെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രിയദര്ശന് വന്നതറിഞ്ഞ് സ്ഥാനാര്‍ത്ഥി കുമ്മനവും ഓഫീസസിലെത്തി. കുമ്മനത്തിന് വിജയം ആശംസിച്ച പ്രിയദര്ശന് എന്തു സഹായവും നല്‍കാമെന്നും ഉറപ്പു നല്കി. ചലച്ചിത്ര താരം കൃഷ്ണപ്രസാദും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: