സൂപ്പര്‍ താരത്തെ കാണാനെത്തി; രാഷ്ട്രീയതാരത്തെ കണ്ട് സെല്‍ഫി

Monday 25 March 2019 8:03 pm IST

തിരുവനന്തപുരം: ഇഷ്ട താരത്തെ  കാണാനാണ്  കൊല്ലം ചവറ സ്വദേശി കൃഷ്ണകുമാര്‍ തിരുവന്തപുരത്ത് എത്തിയത്. അംഗപരിമിതനായ കൃഷ്ണകുമാറിന്റെ ആഗ്രഹം അറിഞ്ഞ മോഹന്‍ ലാല്‍ കൂടിക്കാഴ്ചയക്ക് അവസരമൊരുക്കുകയായിരുന്നു. താജ് ഹോട്ടലില്‍ മോഹന്‍ ലാലിനെ കണ്ട്് മടങ്ങാനൊരുങ്ങുമ്പോളാണ് കുമ്മനം രാജഷേഖരന്‍ അവിടേയ്ക്ക് എത്തിയത്. 

പ്രമുഖ വോട്ടര്‍മാരെ നേരിട്ടു കാണുന്നതിന്റെ  ഭാഗമായി എത്തിയതാണ് കുമ്മനം. കുമ്മനത്തെ തിരിച്ചറിഞ്ഞ കൃഷ്ണകുമാര്‍ ഒപ്പം നിന്നൊരു ഫോട്ടോ എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മടിയും കുടാതെ കൃഷ്ണകുമാറിന്റെ വീല്‍ ചെയറിലേക്ക് കുമ്മനം കൈയുന്നിനിന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ സെല്‍ഫി എടുത്തു. ധാരാളം തവണ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.