രണ്ടിടത്ത് വാഹനാപകടം: അഞ്ച് മരണം

Tuesday 26 March 2019 10:01 am IST

കൊച്ചി: സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. വൈത്തിരിയിലും കട്ടപ്പനയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിലായിരുന്നു അപകടം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സംഭവസ്ഥലത്തു തന്നെ രണ്ടു പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിനു കാരണമെന്ന് കരുതുന്നു

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വെള്ളയകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. രാജന്‍ ഏലിയാമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.