ട്രയിന്‍വഴി പുകയില ഉത്പ്പന്നങ്ങള്‍ കടത്താന്‍ശ്രമിച്ച 60കാരന്‍ പിടിയില്‍

Tuesday 26 March 2019 10:50 am IST

കാസര്‍കോട് :  ട്രെയിനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച 60 കാരനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ കെ. ഇസ്മയിലിനെ(60) യാണ് റെയില്‍വേ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും ആറരക്കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് വഴി കടത്താന്‍ ശ്രമിക്കവേയാണ് ഇയാള്‍ പിടിയിലായത്. 

റെയില്‍വേ എസ് ഐ കെ. മധുമദനന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കാസര്‍കോട്ട് വെച്ച് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.