റായ്പൂര്‍: ചത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് നക്സലുകള്‍ കൊല്ലപ്പെട്ടു. ചിന്റല്നാര് പോലീസ് സ്റ്റേഷന് മേഖലയിലെ വനത്തില്‍ പുലര്‍ച്ചെ ആറ് മണിയോടുകൂടിയാണ് ഏറ്റുമുട്ടലുണ്ടായത്.
കര്ക്കര്ഗുഢ ഗ്രാമത്തിലെ വനമേഖലയില്‍ ക്യാമ്പ് ചെയ്തിരുന്ന സിആര്‍പിഎഫിന്റെ കമാന്‍ഡോ ബറ്റാലിയന്റെ (കോബ്ര) യൂണിറ്റിന് നേരെ ഒരു സംഘം നക്സലുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് നടന്ന സിആര്‍പിഎഫിന്റെ തിരിച്ചടിയില്‍ നാല് നക്സലുകള്‍ കൊല്ലപ്പെടുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് ഐഎന്‍എസ്എഎസ് റൈഫിളും രണ്ട് .303 റൈഫിളുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: