ആലപ്പുഴ: എറണാകുളം-കായംകുളം പാസഞ്ചര്‍ തീവണ്ടി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാളം തെറ്റി. തീവണ്ടിയുടെ ബോഗികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിംഗ് വേര്‍പെട്ടതാണ് അപകടത്തിനിടയാക്കിയത്.
തീവണ്ടി ആലപ്പുഴ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പാളം തെറ്റിയ ബോഗിയില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ഒമ്പത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ട്രെയിന്‍ നിര്‍ത്തുന്ന സമയമായതിനാല്‍ വേഗത കുറഞ്ഞിരുന്നത് വലിയപ അപകടം ഒഴിവാക്കി.
ട്രെയിനില്‍ നിന്നും വേര്‍പ്പെട്ട ബോഗി കാലപ്പഴക്കം ഉള്ളതാണ്. കഴിഞ്ഞ മെയില്‍ അറ്റകുറ്റപണി നടത്തേണ്ട ബോഗിയായിരുന്നു ഇത്. ട്രെയിനില്‍ നിന്നും വേര്‍പെട്ട് പോയ ബോഗി ഏകദേശം 25 മീറ്ററോളം പാളത്തിലൂടെ നീങ്ങി. വേഗത കുറവായതിനാല്‍ യാത്രക്കാര്‍ക്ക് ബോഗിയില്‍ നിന്നും പെട്ടെന്ന് ഇറങ്ങാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: