നമ്പൂതിരി സമുദായത്തെ ഒതുക്കിനിര്‍ത്താന്‍ ആസൂത്രിത നീക്കം

Tuesday 26 March 2019 11:50 am IST

ആലപ്പുഴ: നമ്പൂതിരി സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒതുക്കിനിര്‍ത്താന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ഗൗരി ലക്ഷ്മിബായി. ആലപ്പുഴയില്‍ യോഗക്ഷേമ സഭയുടെ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

നമ്പൂതിരി സമൂഹത്തെ ഒതുക്കി നിര്‍ത്താനുള്ള ശ്രമങ്ങള്‍ എല്ലായിടത്തുനിന്നും ഉണ്ടാകുന്നുണ്ട്. അതിനെ തരണം ചെയ്ത് തോല്‍പ്പിച്ചു സമുദായംഗങ്ങള്‍ മുഖ്യധാരയിലേക്ക് എത്താന്‍ പരിശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍. നമ്പൂതിരി, ജനറല്‍ സെക്രട്ടറി അഴിയിടം വിജയന്‍ നമ്പൂതിരി, ജില്ലാ ട്രഷറര്‍ എസ്. വാസുദേവന്‍ നമ്പൂതിരി, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, എകെബിഎഫ് ചെയര്‍മാന്‍ എസ്. സുബ്രഹ്മണ്യന്‍ മൂസത്, ശബരിമല മുഖ്യതന്ത്രി കണ്ഠരര് മോഹനരര്, മണ്ണാറശാല നാഗരാജ ക്ഷേത്രം മനേജര്‍ ജയന്‍ നമ്പൂതിരി, ചക്കുളത്തുകാവ് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.