ചേര്‍ത്തല: ബിഡിജെഎസിന്റെ മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മാവേലിക്കരയില്‍ തഴവ സഹദേവന്, ഇടുക്കിയില്‍ ബിജു കൃഷ്ണന്, ആലത്തൂരില്‍ ടി.വി ബാബു എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍, തൃശൂരും വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
രണ്ടു മണ്ഡലങ്ങളിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃശൂരിലെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്നും ചേര്‍ത്തലയില്‍ ബിഡിജെഎസ്സിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ തുഷാര്‍ പറഞ്ഞു.
ബിജിഡിജെഎസ് സംസ്ഥാന കൗണ്‍സിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ വ്യക്തിപരമാണ് ബിഡിജെഎസിന്റെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: