സ്ത്രീയുടെ കൈത്തണ്ടയില്‍ പൊള്ളലേറ്റു

Tuesday 26 March 2019 12:31 pm IST

കോതമംഗലം: സൂര്യതാപമേറ്റ് സ്ത്രീയുടെ കൈത്തണ്ടയില്‍ പൊള്ളലേറ്റു. പല്ലാരിമംഗലം കുട്ടമുണ്ട മാങ്കുളം മുഹമ്മദിന്റെ ഭാര്യ ഖദീജ (60)നാണ് പൊള്ളലേറ്റത്. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് കൈത്തണ്ടയില്‍ പൊള്ളലേറ്റത്. 

രാവിലെ മുതല്‍ മുറ്റത്തുിനു ചുറ്റും ശുചീകരിക്കുന്ന ജോലികള്‍ ചെയ്യുകയായിരുന്നു. പൊള്ളലേറ്റ ഭാഗത്ത് നാലോളം കുമിളകള്‍ ഉണ്ട്. കൈക്ക് ശക്തമായ നീറ്റലും ഉള്ളതായി ഖദീജ പറഞ്ഞു.പൊള്ളലേറ്റ ശേഷം ശക്തമായ ക്ഷീണവും അനുഭവപ്പെട്ടു.

പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടിയെങ്കിലും തീ പൊള്ളലേറ്റ പോലെയുള്ള കറുത്തപാടും കുമിളകളും മാഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.