അമോണിയ വാതകം ചോര്‍ന്നു; നിരവധി പേര്‍ക്ക് ശ്വാസംമുട്ടല്‍

Tuesday 26 March 2019 12:35 pm IST

പള്ളുരുത്തി: ഇടക്കൊച്ചി സലിം കുമാര്‍ റോഡിന് എതിര്‍ഭാഗത്തെ എസ്.എച്ച് മറൈന്‍ സീഫുഡ് കമ്പിനിയില്‍ അമോണിയ വാതകം ചോര്‍ന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. പ്ലാന്റിനകത്തെ വാല്‍വിലെ തകരാറാണ് അമോണിയം ചോര്‍ച്ചക്ക് കാരണമായത്. നിരവധി തൊഴിലാളികള്‍ ഈ സമയം കമ്പിനിയില്‍ ഉണ്ടായിരുന്നു. 

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് മോഹാലസ്യവും ഉണ്ടായി. കമ്പിനി അധികൃതര്‍ സംഭവം ഗൗരവമായെടുക്കാതെ സ്വന്തംനിലക്ക് തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയതായും പറയുന്നു. 

ഇവിടെജോലി ചെയ്യുന്ന ഒരുവനിതാ ജീവനക്കാരിയാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി ചോര്‍ച്ചയടക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അരൂര്‍ ഫയര്‍ യൂണിറ്റില്‍ നിന്നും മറ്റൊരു സംഘം കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 

രണ്ടര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അമോണിയ വാതകചോര്‍ച്ച നിയന്ത്രിക്കാനായത്. നാട്ടുകാര്‍ക്കും സമീപത്തുള്ളവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.