പുലിമുട്ട് കെണിയാകുന്നു: അപകടം പതിവ്

Tuesday 26 March 2019 12:39 pm IST

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെ തകര്‍ന്ന പുലിമുട്ട് വിനോദ സഞ്ചാരികള്‍ക്ക് അപകട കെണിയാകുന്നു. ഇന്നലെ ഇവിടെയെത്തിയ വിനോദ സഞ്ചാര സംഘത്തിലെ വിദേശവനിത പുലിമുട്ടില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ജര്‍മ്മന്‍ ദമ്പതികള്‍ കല്‍ക്കെട്ടിന് മുകലില്‍ നിന്ന് കടപ്പുറ സൗന്ദര്യം ആസ്വദിക്കുന്നതിനിടെയാണ് അപകടം. 

തകര്‍ത്ത പുലിമുട്ടിലെ കല്ലിളകി ഇവര്‍ വീഴുകയായിരുന്നു. ഇവരുടെ ഭര്‍ത്താവാണ് ഇവരെ പിന്നീട് കരയ്ക്ക് കയറ്റിയത്. തീരങ്ങളുടെ സുരക്ഷയ്ക്കായാണ് ഇവിടെ പുലിമുട്ടുകള്‍ നിര്‍മിച്ചിട്ടുള്ളത്. മൂന്ന് പുലിമുട്ടകള്‍ക്ക് മുകളില്‍ നിന്നാണ് സഞ്ചാരികളിലേറെയും കടപ്പുറം വീക്ഷിക്കുന്നത്. ഇവിടെനിന്ന് കടലിലൂടെ നീങ്ങുന്ന കപ്പല്‍ അടക്കമുള്ള ജലയാനങ്ങളുടെ ചിത്രം പകര്‍ത്തുന്നതും പതിവാണ്. 

കടലേറ്റത്താല്‍ പല പുലിമുട്ടുകളും തകര്‍ന്നു. ആര്‍ഡിഒ ബംഗ്ലാവിന് പിറകിലെ പുലി മുട്ടാണ് ഏറെയും തകര്‍ന്നിരിക്കുന്നത്. നാളുകളായി നാട്ടുകാരും, ടൂറിസ്റ്റ് ഗൈഡുമാരും പുലിമുട്ട് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികള്‍ ആകുന്നില്ല. കഴിഞ്ഞ ദിവസം ഉത്തരേന്ത്യന്‍ സഞ്ചാരികളും ഇവിടെ നിന്ന് വീഴുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.