ന്യൂദല്‍ഹി : അരുണാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരില്ലാതെ ജയം. അലോ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയായ സര് കെന്റൊ ജിനി, യച്ചൂലി മണ്ഡലത്തില്‍ നിന്നുള്ള എര് തബ തെഡിര് എന്നിവരാണ് എതിരില്ലാതെ ജയിച്ചത്.
ബിജെപിയുടെ വിജയ തേരോട്ടത്തിന് തുടക്കമിട്ടെന്നാണ് ജനറല്‍ സെക്രട്ടറി രാം മാധവ് ട്വിറ്ററിലൂടെ ഇതിനെ വിശേഷിപ്പിച്ചത്. 60 നിയമസഭാ മണ്ഡലങ്ങളുള്ള അരുണാചല്‍ പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 11നാണ്. രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റില്‍ നിന്നാണ് ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: