തിരുവനന്തപുരം: മലയാളി വായനക്കാര്‍ക്ക് ദേശീയ രാഷ്ട്രീയം ആഴത്തില്‍ പഠിക്കാന്‍ രണ്ടു പുസ്തകങ്ങള്‍ മുന്നിലെത്തുന്നു. ‘നരേന്ദ്രമോദി, ഉടച്ചുവാര്‍ക്കലിന്റെ പെരുന്തച്ചന്- നവഭാരത ശില്പി’, ‘ശ്രീ.നരേന്ദ്രമോദിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍’ എന്നിവയാണവ. ചരിത്രം തിരുത്തിക്കുറിച്ച നരേന്ദ്രമോദിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് ഉടച്ചുവാര്‍ക്കലിന്റെ പെരുന്തച്ചന്. ആര്. ബാലശങ്കറിന്റെ ഇംഗ്ലീഷ് രചനയുടെ മലയാള പരിഭാഷ കെ.സി അജയകുമാര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.
തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരം കുരുക്ഷേത്രയാണ് പുറത്തിറക്കിയിരിക്കുന്നത്. നരേന്ദ്രമോദി ജനങ്ങളോടു സംവദിച്ച എത്രയെത്ര കാര്യങ്ങള്‍… ഏതൊരു ദേശസ്നേഹിയെയും രോമാഞ്ചം കൊള്ളിക്കുന്ന വാക്കുകള്‍ . ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മന്ത്രത്തോടെ ഭാരതത്തിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി മാത്രം ജീവിക്കുന്ന നേതാവിനെ അടുത്തറിയാന്‍ സാധിക്കുന്ന പുസ്തകം.
രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എക്കാലത്തേയും വഴികാട്ടിയാണ് ഈ പുസ്തകത്തിലൂടെ വെളിപ്പെടുന്ന നരേന്ദ്രമോദി എന്ന നേതാവിന്റെ ജീവിത ദര്‍ശനങ്ങള്‍. പ്രസംഗത്തിന്റെ പരിഭാഷ ഡോ.കെ സി അജയകുമാര്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: