സിംഗപ്പൂര്‍ സിറ്റി : മുംബൈയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോയ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തിരമായി ഇറക്കി. സിംഗപ്പൂരിലെ ചാങ്കിവിമാനത്താവളത്തില് അടിയന്തിരമായി ഇറക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാത്രി 11.35ന് വിമാനം മുംബൈയില്‍ നിന്നും പറന്നുയര്‍ന്നതിനു പിന്നാലെ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം വരുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യിപ്പിച്ച് പരിശോധിക്കുകയായിരുന്നു.
അതേസമയം ഫോണ്‍ സന്ദേശം വ്യാജമാണെന്ന് അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു സ്ത്രീയെ ചോദ്യം ചെയ്യലിനായി തടഞ്ഞുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: