സ്വര്‍ണ്ണം കുഴല്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Tuesday 26 March 2019 1:54 pm IST

തിരുവനന്തപുരം: വിമാനയാത്രക്കാരന്റെ ശരീരത്തില്‍ നിന്നും കുഴല്‍ രൂപത്തിലുള്ള സ്വര്‍ണം പിടിച്ചെടുത്തു. ഒമ്പതുലക്ഷം രൂപയുടെ സ്വര്‍ണമാണ്  കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 

ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ അഹമ്മദ് ചെംഗല എന്നയാളാണ് അറസ്റ്റിലായത്. 270 ഗ്രാം സ്വര്‍ണ്ണം കുഴമ്പു രൂപത്തിലാക്കിയശേഷം കുഴല്‍ രൂപത്തിലാക്കി കറുത്ത പേപ്പര്‍കൊണ്ട് പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്‌ണേന്ദു മിന്റുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ശ്രീകുമാര്‍, ബൈജു, ആന്‍സി ഇന്‍സ്പെക്ടര്‍ ഷിബു എന്നിവരാണ് ഇയാളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.