ലഖ്നൗ : പ്രശസ്ത നടിയും സമാജ്വാദി പാര്‍ട്ടി നേതാവുമൈായ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് രാജ്യത്തിനുവേണഅടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംഗത്വം സ്വീകരിച്ചശേഷം ജയപ്രദ അറിയിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപി റായ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കും.
സമാജ്വാദി പാര്‍ട്ടിയുടെ അസം ഖാനാണ് ജയപ്രദയുടെ മുഖ്യ എതിരാളി. 2004-2009 വര്‍ഷത്തില്‍ റാംപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയപ്രദ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: