രാജീവ് കുമാറിനെതിരെയുള്ള വെളിപ്പെടുത്തല്‍ ഗൗരവമാണെന്ന് സുപ്രീംകോടതി

Tuesday 26 March 2019 5:02 pm IST

ശാരദ ചിട്ടിതട്ടിപ്പുകേസില്‍ കൊല്‍ക്കത്തെ കമ്മിഷണറായിരുന്ന രാജീവ് കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഗൗരവമായുള്ളതാണെന്ന് സുപ്രീംകോടതി. ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ പരാമര്‍ശം.

ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ കൊല്‍ക്കത്ത കമ്മിഷണര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. 

അതീവഗൗരവമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കണ്ണടച്ചിരിക്കാന്‍ ആകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. 

രാജീവ് കുമാറിനെതിരെ എടുക്കേണ്ട നടപടി എന്താണെന്ന് പത്തുദിവസത്തിനകം എഴുതി അപേക്ഷ നല്‍കാന്‍ സുപ്രീംകോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി. അതിന് ഏഴു ദിവസങ്ങള്‍ക്കുശേഷം കമ്മിഷണര്‍ക്ക് ഇതിനെതിരെ ഹര്‍ജി നല്‍കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.