ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മുന്നൂറിലേറെ സീറ്റുകള്‍ നിഷ്പ്രയാസം നേടുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. ബിജെപിക്ക് ഏറ്റവും കുറഞ്ഞത് 270 സീറ്റുകളെങ്കിലും ലഭിക്കും. ഒരു ഇംഗ്ലീഷ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഗഡ്ക്കരി പറഞ്ഞു.
നാഗ്പ്പൂരില്‍ തനിക്ക് അഞ്ചു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ 2,86,828 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ വിലാസ് മുത്തംവാറിനെ ഗഡ്ക്കരി തോല്‍പ്പിച്ചത്.
നാഗ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഗഡ്ക്കരി ഇന്നലെ നാമനിര്‍ദേശപത്രിക നല്കി. ഇതിനൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ 25.12 കോടി രൂപയുടെ സ്വത്തുവിവരങ്ങളും അദ്ദേഹം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: